തിരുവനന്തപുരം : വിമാനത്താവളത്തിൽ വച്ച് സിംഗപൂരിലേക്കുള്ള യാത്രക്കാരന്റെ ബാഗിൽ നിന്ന് 5.25ലക്ഷത്തിന്റെ വിദേശ കറൻസി പിടികൂടി.വെള്ളിയാഴ്ച രാത്രി 8.15ന് തിരുവനന്തപുരത്തുനിന്ന് സിംഗപൂരിലേക്കുള്ള സ്‌കൂട്ട് എയർലൈൻസിൽ യാത്രക്കാരനായ തിരുവനന്തപുരം മണക്കാട് സ്വദേശി മുഹമ്മദ് കാമിലിന്റെ കൈയിലുണ്ടായിരുന്ന ബാഗിൽ നിന്നാണ് യു.എസ്,സിംഗപൂർ,സ്വിറ്റ്സർലന്റ്,ഫ്രാൻസ് എന്നിവിടങ്ങളിലെ കറൻസി കണ്ടെത്തിയത്. എയർ ഇന്റലിജൻസ് യൂണിറ്റും തിരുവനന്തപുരം കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും സംയുക്തമായാണ് പരിശോധനയും തുടർ നടപടികളും സ്വീകരിച്ചത്.