കൊച്ചി: മറ്റ് പെൻഷനുകൾ ലഭിക്കാത്ത വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ടവർ, 60 വയസ് പൂർത്തിയായ പരമ്പരാഗത തൊഴിലാളികൾ എന്നിവർക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ക്ഷേമപെൻഷൻ ലഭിക്കുന്നതിന് അപേക്ഷ ഈമാസം 15 വരെ സമർപ്പിക്കാം.
നിലവിൽ ആനുകൂല്യം ലഭിക്കുന്നവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷകൾ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽസ്റ്റേഷൻ, കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷാ ഫോം www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2983130 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |