ആലപ്പുഴ: ദേശീയപാത 66 വികസനത്തിനു വേണ്ടി നിലവിൽ ഏറ്റെടുത്ത സ്ഥലത്തിന് പുറമേ ഒന്നര മീറ്റർ കൂടി ഏറ്റെടുക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. ഹരിപ്പാട് നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരങ്ങളിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന എലിവേറ്റഡ് ഹൈവേ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും എലിവേറ്റഡ് ഹൈവേയ്ക്കു പകരം ഫ്ളൈ ഓവർ നിർമ്മിക്കണമെന്നും യോഗം കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. ഉദയകുമാർ അദ്ധ്യക്ഷനായി. പ്രതാപൻ സൂര്യാലയം, സുനീർ ഇസ്മായിൽ, ഷിബുരാജ്, ബി. രവീന്ദ്രൻ, പി. സുരേഷ് റാവു, എൽ. ഹലീൽ, കൃഷ്ണകുമാർ, അബ്ദുള്ള അണ്ടോളിൽ, പി.സി. ഗോപാലകൃഷ്ണൻ, എസ്. മോഹനൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |