SignIn
Kerala Kaumudi Online
Saturday, 27 April 2024 7.42 AM IST

കടുവയെ പിടിക്കാൻ  ഇന്ത്യ ഇറങ്ങുന്നു, സൂപ്പർ സൺഡേ ആഘോഷിക്കാൻ ആരാധകരും, ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനം ഇന്ന് 

cricket-

ധാക്ക : ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യ - ബംഗ്ലാദേശ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കും. ബംഗ്ലാദേശിനെതിരായ മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ഇതിൽ ആദ്യ മത്സരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് ധാക്കയിൽ ആരംഭിക്കും. ബാറ്റിംഗിൽ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മയ്‌ക്കൊപ്പം ആരിറങ്ങും എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ശിഖർ ധവാൻ തന്നെയാവും രോഹിതിന് കൂട്ടാവുക. സീനിയർ താരങ്ങൾ മടങ്ങിയെത്തിയത് ഇന്ത്യൻ ക്യാമ്പന് ആശ്വാസം പകരുന്നുണ്ട്.

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ബാക്കി രണ്ട് മത്സരങ്ങൾ ഏഴ്, പത്ത് തീയതികളിലാണ് നടക്കുക. ലോകം ഫുട്‌ബോളിന് പിന്നാലെ കൂടുമ്പോഴും ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായെത്തുകയാണ് ഇന്ത്യ - ബംഗ്ലാദേശ് ഏകദിന മത്സരം. അടുത്തവർഷം ലോകകപ്പ് മത്സരം നടക്കുമെന്നതിനാൽ പരീക്ഷണങ്ങളുടെ വേദിയായി ഈ പരമ്പരയെ ഇന്ത്യ മാറ്റുമെന്ന് ഉറപ്പാണ്. ബാറ്റിംഗ് ഓർഡറിലടക്കം ഈ പരീക്ഷണങ്ങൾ നടന്നേക്കുമെന്നതിനാൽ ആരാധകരും പ്രതീക്ഷയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, INDIA, BANGLADESH, INDIA BANGLADESH ONE DAY, CRICKET, CRICKET LIVE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.