ചങ്ങനാശേരി. സംസ്ഥാന യുവജനക്ഷേമ ബോർഡും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തിലും നടത്തിയ കേരളോത്സവം സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന സമാപന സമ്മേളനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു അദ്ധ്യക്ഷത വഹിച്ചു. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം ജെറിൽ ഷാജി മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിതാ സുരേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ മഞ്ചു സുജിത്ത്, വിനു ജോബ്, ബിന്ദു ജോസഫ്, മണിയമ്മ രാജപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |