തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗവും, വിദ്യാഭ്യാസ മാതൃകകളും നേരിട്ടറിയാൻ ,ഫിൻലാന്റ് വിദ്യാഭ്യാസ സംഘം തലസ്ഥാനത്തെത്തി. സംസ്ഥാന കായിക മേളയുടെ പവലിയനിലെത്തി മന്ത്രി വി.ശിവൻകുട്ടിയുമായി സൗഹൃദം പങ്കിട്ടു.
മുഖ്യമന്ത്രിയും സംഘവും ഫിൻലാൻഡ് സന്ദർശിച്ചതിന്റെ തുടർച്ചയായാണ് സന്ദർശനം... 8 വരെ സംസ്ഥാനത്തുണ്ടാകുന്ന സംഘം കേരളത്തിന്റെ പ്രീ പ്രൈമറി വിദ്യാഭ്യാസം, ഗണിത, ശാസ്ത്ര പഠനരീതികൾ ,ടീച്ചർ ട്രെയിനിംഗ്, മൂല്യനിർണയ രീതികൾ, ഗവേഷണം തുടങ്ങിയ മേഖലകളിൽ ചർച്ച നടത്തും. ഇന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ ജനറൽ ഒഫ് എഡ്യൂക്കേഷൻ എന്നിവരുടെ ഓഫീസുകൾ സന്ദർശിക്കും.
നാളെ സമഗ്ര ശിക്ഷ കേരളയുടെ സംസ്ഥാന ഓഫീസിലെത്തും. കേന്ദ്രാവിഷ്കൃത പദ്ധതി പ്രവർത്തനങ്ങളുടെ നടപ്പിലാക്കൽ സംബന്ധിച്ച യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന പഠന ഗവേഷണ കൗൺസിൽ ആസ്ഥാനവും, ചാനലും , സംസ്ഥാന ആസൂത്രണ ബോർഡും സന്ദർശിക്കും. മന്ത്രി വി. ശിവൻകുട്ടി ഒരുക്കുന്ന കലാസാംസ്കാരിക സായാഹ്നത്തിലും അതിഥി സത്കാരത്തിലും പങ്കെടുക്കും. എട്ടിന് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കുന്ന സംഘം . പിറ്റേന്ന് മടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |