സംസ്ഥാന സ്കൂൾ കായിക മേളയിലെ മിന്നും താരമായിരുന്ന ആൻസി സോജന്റെ അനിയത്തി ഇ.എസ് അഞ്ജലി ജൂനിയർ പെൺകുട്ടിളുടെ ലോംഗ് ജമ്പിൽ സ്വർണം നേടി വരവറിയിച്ചു. 5.19 മീറ്രർ ചാടിയാണ് അഞ്ജലി സ്വർണമുറപ്പിച്ചത്. ഫൈനലിലെ ബെസ്റ്റ് 8ലെ ആദ്യ ചാട്ടം ഫൗളാക്കിയ അഞ്ജലി രണ്ടാം ശ്രമത്തിലാണ് പൊന്നുറപ്പിച്ചത്. തൃശൂർ നാട്ടിക ഗവൺമെന്റ് ഫിഷറീസ് ഹയർ സെക്കൻഡറിസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആൻസി ഇവിടെ ട്രിപ്പിൾ ജമ്പിലും 200 മീറ്ററിലും മത്സരിക്കുന്നുണ്ട്. നാട്ടിക സ്പോർട്സ് അക്കാഡമിയിലെ കണ്ണൻ തന്നെയാണ് അഞ്ജലിയുടേയും പരിശീലകൻ.
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 5.18 മീറ്റർ ചാടിയ പാലക്കാട് കൊപ്പം ഗവൺമെന്റ് ജി.എച്ച്.എസ്.എസിലെ ടി.പി രഞ്ജിമ വെള്ളിയും കോഴിക്കോട് പുല്ലൂരാമ്പാറ സെന്റ്. ജോസഫ് എച്ച്.എസിലെ എയ്ഞ്ചൽ ജെയിംസ് (5.14 മീറ്രർ ) വെങ്കലവും നേടി. അഞ്ജലിയുടെ ആദ്യസംസ്ഥാന സ്കൂൾ മീറ്റാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |