ഹൈദരാബാദ്: തേങ്ങാ കഷ്ണം തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. തെലങ്കാനയിൽ ഇന്നലെ പുലർച്ചെ നാലരയോടെയാണ് സംഭവം. ആശുപത്രിയിലേയ്ക്ക് പോകും വഴി കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു.
പൂജയ്ക്ക് ഉപയോഗിച്ച തേങ്ങയാണ് കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞ് കരച്ചിൽ നിർത്താത്തതിനെ തുടർന്നാണ് കളിക്കാനായി മാതാപിതാക്കൾ ഒരു കഷ്ണം തേങ്ങ നൽകിയത്. കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |