വെള്ളരിക്കുണ്ട്: ടൗണിലെ കെ.കെ ഫ്രൂട്ട്സ് എന്ന സ്ഥാപനത്തിൽ നിന്ന് പട്ടാപ്പകൽ 12000 രൂപയോളം അടങ്ങിയ ബാഗുമായി കള്ളൻ കടന്നുകളഞ്ഞു. കടയുടമ അത്യാവശ്യകാര്യത്തിനായി പുറത്തുപോയപ്പോഴാണ് മോഷണം നടന്നത്. മേശക്കുള്ളിൽ സൂക്ഷിച്ച പണമടങ്ങിയ ബാഗ് തുറന്ന് എടുക്കുകയായിരുന്നു. വെള്ളരിക്കുണ്ട് പൊലീസിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ കെട്ടിടങ്ങളിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധന തുടങ്ങി.