കൊടകര: യുവാവിനെ മാരകമായ രീതിയിൽ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. കാവനാട് സ്വദേശികളായ പാലക്കൽ ധനീഷ് (33), തൃക്കശ്ശേരി സുമേഷ്(35), കുറുവത്ത് സ്വരജിത്ത് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ കൊടകര ശാന്തി ആശുപത്രിക്ക് സമീപത്ത് വച്ച് കൊടകര എസ്.എച്ച്.ഒ: ജയേഷ് ബാലന്റെ നേതൃത്വത്തിൽ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മറ്റത്തൂർക്കുന്ന് കാവനാട് വച്ച് മദ്യം വാങ്ങിയതിന്റെ ഷെയർ ചോദിച്ചതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് ചോദ്യം ചെയ്ത മറ്റത്തൂർക്കുന്ന് കുറുവത്ത് വീട്ടിൽ ജനകൻ എന്ന റെനീഷിനെയാണ് അയൽവാസികളും ബന്ധുക്കളും അടങ്ങിയ മൂന്നംഗസംഘം മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലെ അതിതീവ്ര പരിചരണ വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന റെനീഷ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെകടർമരായ പി.ജി. അനൂപ്, സി.കെ. ബാബു, ഷിബു പോൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ, ലിജോൺ, ഷാജു ചാതേലി, പി.എസ്. റെനീഷ്, വിനോദ് എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |