അമ്പലപ്പുഴ :പുന്നപ്ര തെക്ക് പഞ്ചായത്ത് ഹെൽത്ത് സെന്ററിന് പുതിയ ഒ.പി കൗണ്ടർ നൽകി മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി. പ്രസിഡന്റ് അബ്ദുൾ ലത്തീഫിന്റെ അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ കമാൽ എം.മാക്കിയിൽ പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസിന് ഒ.പികൗണ്ടർ കൈമാറി. ജനറൽ സെക്രട്ടറി സുൽത്താന നൗഷാദ് സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ബഷീർ തട്ടാരുപറമ്പിൽ സെക്രട്ടറി ബാബു ഷരീഫ്, യൂത്ത്ലീഗ് മുൻ ജില്ലാസെക്രട്ടറി സഫീർ പീടിയക്കൽ, മണ്ഡലം വൈസ് പ്രസിഡന്റ് സുബൈർ നാളികാട്, ടൗൺ ലീഗ് പ്രസിഡന്റ്: എ.എം. നൗഫൽ, ഡോ. പൂർണിമ, ഡോ. ലക്ഷ്മി, ഹെഡ് നഴ്സ് നിത, ഹെൽത്ത് ഇൻസ്പക്ടർ ഷിജി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |