SignIn
Kerala Kaumudi Online
Friday, 26 April 2024 9.02 PM IST

ആഴ്ച രണ്ടു കഴിഞ്ഞിട്ടും അനക്കമില്ലാതെ കുളം

pool
രാജാകേശവദാസ് നീന്തൽക്കുളം


# രാജാ കേശവദാസ് നീന്തൽക്കുളം ഉദ്ഘാടനം വെറുതെയായി

ആലപ്പുഴ: സുരക്ഷാ ജീവനക്കാർ അടക്കമുള്ളവരെ നിയമിച്ചിട്ടില്ലാത്തതിനാൽ ആലപ്പുഴ രാജാകേശവദാസ് നീന്തൽക്കുളം ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും പൊതുജനങ്ങൾക്കായി തുറക്കാനാവുന്നില്ല. നിയമന പ്രവൃത്തികൾക്ക് ഇനി ചുരുങ്ങിയത് 10 ദിവസമെങ്കിലും വേണ്ടിവരും.

കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടന്നതിന് പിന്നാലെ നീന്തൽ പരിശീലനം സംബന്ധിച്ച് അന്വേഷണവുമായി പലരും എത്തുന്നുണ്ടെങ്കിലും വ്യക്തമായ മറുപടി ലഭിക്കുന്നില്ല. പരിശീലിപ്പിക്കാൻ സ്പോർട്സ് കൗൺസിലിന്റെ തന്നെ ആളുകളുണ്ട്. മുൻകാലങ്ങളിൽ പല അപകടമരണങ്ങളും ഇവിടെ സംഭവിച്ചിട്ടുള്ളതിനാൽ ലൈഫ് ഗാർഡുമാരില്ലാതെ പ്രവർത്തനം ആരംഭിക്കാൻ സാധിക്കില്ല. സാങ്കേതിക പ്രശ്നങ്ങളും തർക്കങ്ങളും മൂലം വർഷങ്ങളോളം നീണ്ട പുനർനിർമ്മാണം പൂർത്തീകരിച്ച് കഴിഞ്ഞ മാസം 25നാണ് നീന്തൽക്കുളം ഉദ്ഘാ‌ടനം ചെയ്തത്. സ്കൂൾ
വിദ്യാർത്ഥികൾക്ക് പരിശീലനവും മത്സരങ്ങൾ സംഘടിപ്പിക്കാവുന്ന വിധത്തിലും മികച്ച നിലവാരത്തിലാണ് നീന്തൽക്കുളം നവീകരിച്ചിരിക്കുന്നത്.

# വെള്ളിയാഴ്ച ഇന്റർവ്യു


രാജാകേശവദാസ് നീന്തൽകുളത്തിന്റെ പ്രവർത്തനങ്ങൾക്കായി ലൈഫ് ഗാർഡ് കം ട്രെയിനർ, ക്ലീനർ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം നേരിട്ട് ഹാജരാകണം.

........................
@ തസ്തിക: ലൈഫ് ഗാർഡ് കം ട്രയിനർ


യോഗ്യത


# 18 നും 40 നുമിടയിൽ പ്രായമുള്ള പുരുഷന്മാർ
# എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം
# അംഗീകൃത അസോസോസിയേഷനുകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ സ്‌പോർട്‌സ് അതോറിട്ടി ഒഫ് ഇന്ത്യയിൽ നിന്നോ ലഭിച്ച ലൈഫ് ഗാർഡ് കോഴ്‌സ് സർട്ടിഫിക്കറ്റ്
# ഏതെങ്കിലും നീന്തൽകുളത്തിൽ ലൈഫ് ഗാർഡായി 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം
# സംസ്ഥാന നീന്തൽ മത്സരങ്ങളിൽ മെഡൽ നേടിയവർക്ക് മുൻഗണന

ഒഴിവുകളുടെ എണ്ണം - 2

.................

തസ്തിക: ക്ലീനിംഗ് സ്റ്റാഫ്

യോഗ്യത

# 18 നും 40നുമിടയിൽ പ്രായമുള്ള വനിതകൾ
# എസ്.എസ്.എൽ.സി പാസ്സായിരിക്കണം
# കായിക താരങ്ങൾക്ക് മുൻഗണന


ഒഴിവുകളുടെ എണ്ണം - 1


വിശദവിവരങ്ങൾക്ക്: 0477 2253090

പരമാവധി ഒരാഴ്ചയ്ക്കകം നടപടികൾ പൂർത്തിയാക്കി നിയമനം നടത്തി നീന്തൽക്കുളം പ്രവർത്തനം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു

പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറി, സ്പോർട്സ് കൗൺസിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.