SignIn
Kerala Kaumudi Online
Thursday, 19 September 2024 2.29 PM IST

മല്ലികാ സാരാഭായി കലാമണ്ഡലം ചാൻസലർ

Increase Font Size Decrease Font Size Print Page
mm

തിരുവനന്തപുരം: ഇന്ത്യൻ ശാസത്രീയ നൃത്തത്തിന് ലോക ഖ്യാതി നേടിക്കൊടുത്ത നർത്തകിയും അഭിനേത്രിയുമായ മല്ലികാ സാരാഭായിയെ കലാമണ്ഡലം കൽപ്പിത സർവ്വകലാശാലയുടെ ചാൻസലറായി നിയമിച്ച് ഉത്തരവിറക്കിയതായി വാർത്താസമ്മേളനത്തിൽ മന്ത്രി വി.എൻ വാസവൻ അറിയിച്ചു.

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കുന്നതിനുള്ള സർവകലാശാലാ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കാനിരിക്കെയാണിത്.നേരത്തെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പുതിയ ചാൻസലർ ചുമതലയേൽക്കും വരെ പ്രോ ചാൻസലറായ സാംസ്‌കാരിക വകുപ്പ് മന്ത്രി വിഎൻ വാസവനാണ് ചുമതല. 2006 മുതൽ ഗവർണറായിരുന്നു കലാമണ്ഡലത്തിന്റെ ചാൻസലർ. ഇന്നവതരിപ്പിക്കുന്ന ബില്ലിന്റെ പരിധിയിൽ കല്പിത സർവകലാശാല ഉൾപ്പെടില്ല.

പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെയും, ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും മകളായ മല്ലിക സാരാഭായ് കുച്ചിപ്പുടിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നർത്തകിയാണ്. നൃത്തത്തിൽ മാത്രമല്ല നാടകം, സിനിമ, ടെലിവിഷൻ രംഗത്തും, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ നിലകളിലും കഴിവ് തെളിയിച്ചു. പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമാണ് മല്ലികയുടെ മാതാവ് മൃണാളിനി . 1953 ൽ ഗുജറാത്തിലാണ് മല്ലികയുടെ ജനനം. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്‌സ് കലാലയത്തിൽ പഠിച്ചു. അഹമ്മദാബാദ് ഐ.ഐ.എമ്മിൽ നിന്ന് എം.ബി.എ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സർവകലാശാലയിൽ നിന്ന് 1976 ൽ ഡോക്ടറേറ്റും നേടി. ഇന്ത്യൻ നാട്യകലയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ടി.വി. ചന്ദ്രന്റെ മലയാള സിനിമ 'ഡാനി'യിൽ അഭിനയിച്ചിട്ടുണ്ട്. 2010 ൽ പദ്മഭൂഷൺ ലഭിച്ചു. ഗുജറാത്ത് സർക്കാറിന്റെ നല്ല നടിക്കുള്ള അവാർഡ് . പാരീസിലെ തിയേറ്റർ ഡി ചമ്പ്‌സ് എലൈസിയുടെ നല്ല നൃത്ത സോളോയിസ്റ്റ്, ഫ്രഞ്ച് സർക്കാറിന്റെ ഷെവലിയർ ഡി പാംസ് അക്കാഡമിക് പുരസ്‌കാരം തുടങ്ങിയവ നേട്ടങ്ങളുടെ പട്ടികയിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KALAMANDALAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.