തിരുവനന്തപുരം: പരേതനായ കവി കിളിമാനൂർ രമാകാന്തന്റെ ഭാര്യയും നോവലിസ്റ്റുമായ പേട്ട തേങ്ങാപ്പുര ലെയ്നിൽ 'ആതിര"യിൽ കെ.ഇന്ദിര (82 ) നിര്യാതയായി. തിങ്കളാഴ്ച രാത്രി 11ഓടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പി.ഡബ്ലിയു.ഡി സീനിയർ സൂപ്രണ്ടായി വിരമിച്ച ഇന്ദിര 11 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 'വേരില്ലാത്ത മരങ്ങൾ" എന്ന നോവൽ തെലുങ്കിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഓർമ്മകല്ലുകൾ എന്ന പേരിൽ കിളിമാനൂർ രമാകാന്തന്റെ ജീവചരിത്രം രചിച്ചു. ഹസ്തിനപുരത്തിന്റെ വധു, ഒരു ഉത്രാട രാത്രിയുടെ ഓർമ്മയ്ക്ക്, കപിലവസ്തുവിലേക്കുള്ള വഴി, സമസ്യകൾ തേടി, കടൽകാണിപ്പാറ സാക്ഷി, ഇറ്റലിയിലെ വാനമ്പാടി, ദാശപുത്രി, അഥർവൻ, റ്റെക്കിപറവകൾ എന്നിവയാണ് മറ്റു കൃതികൾ. മകൻ: ഡോ.മനു രമാകാന്ത് (ചേർത്തല എസ്.എൻ.കോളേജ്, ഇംഗ്ലീഷ് വിഭാഗം മേധാവി ). മരുമകൾ: ദിവ്യ.ആർ.ബാബു, ചെറുമകൾ: നേഹ രമാകാന്ത്. സഞ്ചയനം; 10 ന് രാവിലെ 8 ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |