തിരുവനന്തപുരം: പഞ്ചായത്തുകളുടെയും മറ്റും കീഴിലുള്ള ചെറിയ കുടിവെള്ള പദ്ധതികളെ ജലജീവൻ മിഷനിൽ ലയിപ്പിക്കുന്നത് ആലോചിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ചില പദ്ധതികൾക്ക് മതിയായ ട്രീറ്റ്മെന്റ് പ്ലാന്റ് ഇല്ലെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇതെന്നും മന്ത്രി നിയമസഭയിൽ കെ.വി.സുമേഷ്,വി.കെ.പ്രശാന്ത്,തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ഗ്രാമീണമേഖലയിൽ ജലജീവൻ മിഷൻ യാഥാർത്ഥ്യമാകുന്നതോടെ കുടിവെള്ള കണക്ഷൻ 70.80 ലക്ഷമാകും. ഇതോടെ ജല അതോറിട്ടിയിൽ ജീവനക്കാരുടെ പുനർവിന്യാസമടക്കമുള്ള ക്രമീകരണങ്ങളിലേക്ക് കടക്കേണ്ടിവരും. നിലവിൽ റവന്യു ജില്ലാടിസ്ഥാനത്തിലല്ല അറ്റകുറ്റപ്പണികൾക്കുള്ള ക്രമീകരണമുള്ളത്. ഇത് പുനഃപരിശോധിക്കുന്നതിനും സാദ്ധ്യമെങ്കിൽ നിയോജകമണ്ഡലാടിസ്ഥാനത്തിലാക്കുന്നതും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |