പൂച്ചാക്കൽ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തൈക്കാട്ടുശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂച്ചാക്കൽ തെക്കേക്കരയിൽ പ്രകടനവും ധർണയും നടത്തി. പെൻഷൻ പരിഷ്കരണ കുടിശിക ഒറ്റത്തവണയായി ലഭ്യമാക്കുക , ഒരു മാസത്തെ പെൻഷൻ ഉത്സവബത്തയായി അനുവദിക്കുക, പ്രായമേറിയ പെൻഷൻകാർക്ക് വർദ്ധിത പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.ഇ.കുഞ്ഞുമോൻ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ.എൻ.വിക്രമപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു. വി.പി.ജയചന്ദ്രൻ ,അശോക് കുമാർ ,ശിവകുമാർ പ്രദീപ് കുമാർ , എ.ജെ.ജോസഫ്. സി.പി.പ്രകാശൻ , ആർ.രമാദേവി, സി.ചാക്കോ , കെ.പുഷ്പാംഗദൻ , പി.എസ്.മുഹമ്മദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |