തിരുവനന്തപുരം: പ്രളയത്തിൽ വീട് പൂർണമായി തകർന്നിട്ടും എസ്.ഡി.ആർ.എഫ്,സി.എം.ഡി.ആർ.എഫ് എന്നിവയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാത്തവർക്ക് ലൈഫ് പദ്ധതിയിലൂടെ വീടുവയ്ക്കാൻ 4ലക്ഷം ധനസഹായം നൽകുമെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞു. 75ശതമാനത്തിലേറെ വീട് തകർന്നവർക്ക് മുമ്പ് നഷ്ടപരിഹാരം കിട്ടിയിട്ടുണ്ടെങ്കിൽ ലൈഫിലൂടെ സഹായമുണ്ടാകില്ല. 60ശതമാനം വരെ തകർന്ന വീടുകൾക്ക് 25000രൂപ ലഭിച്ചിട്ടും വാസയോഗ്യമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒന്നരലക്ഷം കൂടി തദ്ദേശസ്ഥാപനങ്ങൾക്ക് ധനസഹായം അനുവദിക്കാമെന്നും പി.പി.ചിത്തരഞ്ജന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |