ലീഡ്.....
വിവാദ ചിത്രം ഡെയിഞ്ചറസ് ഇന്ന് റിലീസ്
നടി അഷു റെഡ് ഡിയുമൊത്തുള്ള രാംഗോപാൽ വർമ്മയുടെ വീഡിയോ അഭിമുഖം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. അഭിമുഖത്തിന്റെ അവസാനഭാഗത്ത് രാംഗോപാൽ വർമ്മയുടെ പെരുമാറ്റമാണ് വിവാദത്തിലായിരിക്കുന്നത്.
അഭിമുഖത്തിലുടനീളം രാംഗോപാൽ വർമ്മ നടിയുടെ കാൽചുവട്ടിൽ തറയിലാണ് ഇരിക്കുന്നത്. നടി സോഫയിലും. അഭിമുഖത്തിന്റെ അവസാനം നടിയുടെ കാൽപാദത്തിൽ തൊട്ട് ചെരുപ്പ് ഉൗരിമാറ്റി ചുംബിക്കുകയായിരുന്നു. നിന്നോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഇതല്ലാതെ മറ്റു വഴികളില്ലെന്ന് പറഞ്ഞാണ് ചുംബിക്കുന്നത്. മാത്രമല്ല വിരലുകളിൽ കടിക്കുകയും ചെയ്യുന്നു.നിന്നെപ്പോലൊരു സുന്ദരിയെ സൃഷ്ടിച്ചതിന് ദൈവത്തിന് സല്യൂട്ടും അദ്ദേഹം പറയുന്നു. ഒരുമണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള അഭിമുഖം പത്തുലക്ഷത്തിലധികം പേരാണ് കണ്ടത്. രാംഗോപാൽ വർമ്മയുടെ ഡെയ്ഞ്ചറസ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് വീഡിയോ അഭിമുഖം .സിനിമ പ്രൊമോഷനുവേണ്ടി ഇത്രയും തരംതാഴരുതെന്നും സംവിധായകനെ കൗൺസലിംഗിന് വി ധേയമാക്കണമെന്നും വിമർശകർ.അതേസമയം ലെസ്ബിയൻ പ്രണയകഥ പറയുന്ന ഡെയ് ഞ്ചറസ് ഇന്ന് തിയേറ്രറുകളിൽ എത്തും.അഞ്ചു ഭാഷകളിൽ ചിത്രം എത്തുന്നുണ്ട്. അപ്സര റാണി, നൈന ഗാംഗുലി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ചൂടൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും ചിത്രമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ രാം ഗോപാൽ വർമ്മ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |