മുക്കം: ജൂനിയർ റെഡ്ക്രോസ് (ജെ.ആർ.സി) മുക്കം ഉപജില്ലാ കമ്മിറ്റി ഏകദിന ശിൽപ്പശാല നടത്തി. മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ഓംകാരനാഥൻ ഉദ്ഘാടനം ചെയ്തു. ഇ.എം.എസ് സ്മാരക ഹാളിൽ നടന്ന ശിൽപ്പശാലയിൽ നഗരസഭ കൗൺസിലർ അനിത മുഖ്യാതിഥിയായി. ജെ.ആർ.സി. മുക്കം ഉപജില്ലാ പ്രസിഡന്റ് എ. കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. 450 ഓളം ജെ. ആർ.സി. കേഡറ്റുകളും, ഇരുപത് ജെ .ആർ. സി. കൗൺസിലർമാരും പങ്കെടുത്തു. സി.ബാലൻ, സിനീഷ് സായി എന്നിവർ ക്ലാസെടുത്തു. രാജേന്ദ്രകുമാർ, കബീർ, പി.അബുബക്കർ, ദിൽഷാദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |