ചാരുംമൂട്: നൂറനാട് പടനിലത്തുള്ള വീട്ടിൽ സൂക്ഷിച്ചിരുന്ന 350 ലിറ്റർ കോടയും 17 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് കണ്ടെടുത്തു. നൂറനാട് എക്സൈസ് ഇൻസ്പെക്ടർ എ.അഖിലും സംഘവും ചേർന്നാണ് ക്രിസ്മസ്-പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വീട് റെയ്ഡ് ചെയ്തത്.
നൂറനാട് പാലമേൽ മുറിയിൽ ശരണ്യ ഭവനത്തിൽ മനോഹരനെ (വാവാച്ചി - 62) പിടികൂടി മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.ആർ.പ്രശാന്ത്,
സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ, ബി. അനു, യു. പ്രകാശ്, ആർ. അബ്ദുൽ റഫീഖ്, ഷൈൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ടി.എസ്. മായ, ഡ്രൈവർ ആർ.സന്ദീപ്കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു
ഉണ്ടായിരുന്നു. ലഹരി ഉപയോഗത്തെയും വില്പനയെയും കുറിച്ചുള്ള വിവരങ്ങൾ 0479-283400, 9400069503 എന്നീ നമ്പറുകളിൽ നൽകാമെന്ന് എക്സൈസ് അറിയിച്ചു.