ആലപ്പുഴ: പട്ടണഹൃദയത്തിലെ നഗരചത്വത്തെ അടിമുടി മാറ്റി വിനോദ സഞ്ചാര - സാംസ്കാരിക കേന്ദ്രമാക്കാനുള്ള ആശയം നടപടിക്രമങ്ങളിലേക്ക്. പി.പി.ചിത്തരഞ്ജൻ എം.എൽ.എ മുൻകൈ എടുത്ത് സംസ്ഥാന ബഡ്ജറ്റിൽ അനുവദിപ്പിച്ച 3 കോടിയാണ് നവീകരണങ്ങൾക്ക് വിനിയോഗിക്കുന്നത്.
വിവിധ കലാസാംസ്‌കാരിക പരിപാടികളുടെ കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം സ്വകാര്യ ചടങ്ങുകൾ നടത്താനുള്ള സൗകര്യങ്ങളും പുതിയ ചത്വരത്തിലുണ്ടാകും. സിജിൻ രാജ്, അർജുൻ എസ്.കുമാർ, നന്ദ ഗോപാൽ സുരേഷ്, ബിബിൻ സി.ജോൺ, ശരത് സ്നേഹജൻ, എസ്.കെ. വൈശാഖ്, സൂര്യ രവീന്ദ്രനാഥൻ, അജയ് രാജു തുടങ്ങിയ യുവ ആർക്കിടെക്റ്റുമാർ, ഡിസൈനേഴ്‌സ്, ആർട്ടിസ്റ്റുകൾ എന്നിവരുടെ കൂട്ടായ്മയാണ് പദ്ധതി രൂപകല്പന ചെയ്തത്.
# പ്രവൃത്തികൾ
ഓപ്പൺ ഓഡിറ്റാറിയം പൂർണമായും മേൽക്കൂരയിടും, ബാൽക്കണി, 1200 ഇരിപ്പിടങ്ങൾ, കോൺഫറൻസ് ഹാൾ, എക്‌സിബിഷൻ ഹാൾ, കൂടുതൽ ശൗചാലയങ്ങൾ, പുൽത്തകിടി നവീകരണം, ആർട്ട് ഇൻസ്റ്റലേഷനുകൾ
.................................
എസ്റ്റിമേറ്റ് തുക: 3 കോടി
................................
ഒരേസമയം കൂടുതൽ പേർക്ക് കലാ പ്രകടനങ്ങളും ചടങ്ങുകളും ആസ്വദിക്കാവുന്ന തരത്തിലാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. പൊതുചടങ്ങുകൾക്ക് പുറമേ സ്വകാര്യചടങ്ങുകളും നടത്താനാവും. വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം യുവ ആർക്കിടെക്റ്റുമാർ കൈകോർത്താണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്
ശരത് സ്നേഹജൻ, ഡിസൈനർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |