കടയ്ക്കൽ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൽത്തറമൂട് മനു നിവാസിൽ മണിരാജ് (67) നിര്യാതനായി. കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന് സമീപം നവംബർ 16 നായിരുന്നു അപകടം. മണിരാജ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് മരിച്ചത്. ഭാര്യ: വസന്തകുമാരി. മക്കൾ: മനുറാണി, മിനുറാണി.