SignIn
Kerala Kaumudi Online
Friday, 26 April 2024 10.01 AM IST

അക്ഷരജ്വാല വാർഷികവും ആദരവും നാളെ

ചേർത്തല: അക്ഷരജ്വാല കലാസാഹിത്യവേദിയുടെ രണ്ടാംവാർഷികവും ആദരവും 11ന് ചേർത്തല എൻ.എസ്.എസ് യൂണിയൻ ഓഡി​റ്റോറിയത്തിൽ നടക്കും.കലാസാഹിത്യരംഗത്തെ പ്രോത്സാഹനങ്ങൾക്കൊപ്പം സമൂഹിക സേവനത്തിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണ് സംഘടന ഏ​റ്റെടുക്കുന്നത്.ചെറിയകാലം കൊണ്ട് സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലേക്കും പ്രവർത്തനം വ്യാപിപ്പാക്കാനും സംഘടനക്കായതായി സെക്രട്ടറി മോഹനൻചെട്ടിയാർ കടക്കരപ്പള്ളി,ട്രഷറർ സുലോചന,ഗീതാഉണ്ണികൃഷ്ണൻ,സുരേഷ് പള്ളിത്തോട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഉച്ചക്ക് രണ്ടിനു നടക്കുന്ന വാർഷിക സമ്മേളനം നടൻ ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്യും.സാഹിത്യവേദി പ്രസിഡന്റ് എസ്.ശർമ്മിള അദ്ധ്യക്ഷയാകും.കവിയും ഗാനരചയിതാവുമായ അനിൽ ചേർത്തലയ്ക്ക് നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ പുരസ്‌കാരം നൽകും.സംവിധായകൻ വയലാർ മാധവൻകുട്ടി മുഖ്യാതിഥിയാകും. ഗാനരചയിതാവ് രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വിവിധ മേഖലയിൽ കഴിയുതെളിയിച്ച പ്രതിഭകളെ ആദരിക്കും.പരിപാടിയോടനുബന്ധിച്ച് മോഹനൻ ചെട്ടിയാർ രചനയും സംവിധാനവും നിർവഹിച്ച ദൃശ്യാവിഷ്‌കാരം വൃദ്ധസദനം പരിപാടിയും നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.