കൊടുവള്ളി : സൗത്ത് കൊടുവള്ളി മോഡേൺ ബസാറിൽ വീടിനകത്ത് ചാരായം വാറ്റിയ ആൾ പിടിയിൽ.
പറയരുകണ്ടി വീട്ടിൽ അബ്ദുൾ ഖാദറാണ്( 53) പിടിയിലായത്. ഇയാളിൽ നിന്ന് 30 ലിറ്റർ വ്യാജ വാറ്റു ചാരായവും , 200 ലിറ്റർ വാഷ്, വാറ്റുസെറ്റ്, ഗ്യാസ് സ്റ്റൗ എന്നിവ കണ്ടെടുത്തു. റിമാൻഡ് നടപടികൾക്കായി താമരശ്ശേരി എക്സൈസ് റേഞ്ചിൽ ഹാജരാക്കി. താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രിവ. ഓഫീസർ ഷംസുദ്ദീൻ, പി.ഒ ഗ്രേഡ് സുരേഷ് ബാബു, സി.ഇ.ഒ മാരായ പ്രബിത് ലാൽ റസൂൺ കുമാർ, ഷിംല എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |