SignIn
Kerala Kaumudi Online
Saturday, 04 May 2024 12.18 AM IST

കേരളകൗമുദി - ഫിനോ വെസ്റ്റ് ഗ്രൂപ്പ് - എക്സൈസ് വകുപ്പ് ലഹരി വിമുക്ത കാമ്പയിൻ

lehari
കേരളകൗമുദി - ഫിനോ വെസ്റ്റ് ഗ്രൂപ്പ് - എക്സൈസ് വകുപ്പ് സംയുക്തമായി കൊടുമൺ ഹൈസ്കൂളിൽ നടത്തിയ ബോധപൗർണ്ണമി ലഹരി വിമുക്ത കാമ്പയിൻ കൊടുമൺ പൊലീസ് സ്റ്റേഷനി​ലെ എസ്.എച്ച്.ഒ പ്രവീൺ.എസ് ഉദ്ഘാടനം ചെയ്യുന്നു.

കൊടുമൺ : ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് കുട്ടികൾ ബോധവൻമാരായിരിക്കുന്നതോടൊപ്പം ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന കേന്ദ്രങ്ങളെ കുറിച്ച് വിവരം നൽകുന്നവർ കൂടി ആവണമെന്ന് കൊടുമൺ പൊലീസ് എസ്.എച്ച്.ഒ പ്രവീൺ പറഞ്ഞു. കേരളകൗമുദി - ഫിനോ വെസ്റ്റ് ഗ്രൂപ്പും എക്സൈസ് വകുപ്പും സംയുക്തമായി കൊടുമൺ ഹൈസ്കൂളിൽ നടത്തിയ ബോധപൗർണമി ലഹരി വിമുക്ത കാമ്പയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളെ വട്ടമിടുകയാണ് ലഹരിമാഫിയ. ഒരിക്കൽ ഇവരുടെ വലയിൽ വീണാൽ പിന്നെ അടിമപ്പെടുന്ന രീതിയാണ് കണ്ടുവരുന്നത്. കുട്ടികൾ സ്വയം ബോധവാൻമാരാകണം. സ്കൂളിലേക്ക് വരുമ്പോഴും പോകുമ്പോഴും രക്ഷകർത്താക്കളുടെയും അദ്ധ്യാപകരുടെയുമെല്ലാം അതീവശ്രദ്ധ കുട്ടികളുടെ മേൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ കാർന്നുതിന്നുന്ന കാൻസറായി ലഹരിമാഫിയ അരങ്ങ് വാഴുകയാണന്നും വിദ്യാർത്ഥികൾക്കിടയിൽ ബോധവത്കരണവുമായി മുന്നിൽ നിൽക്കുന്ന കേരളകൗമുദി അതിന്റെ സാമൂഹ്യ പ്രതിബദ്ധത ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണന്നും അദ്ധ്യക്ഷതവഹിച്ച കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ പറഞ്ഞു. എക്സൈസ് പ്രിവന്റിവ് ഓഫീസർ എം.കെ.വേണുഗോപാൽ ക്ലാസെടുത്തു. വാർഡ് മെമ്പർ അഞ്ജനാ ബിനുകുമാർ , ഹെഡ്മിസ്ട്രസ് ഷീലാകുമാരി , പി.ടി.എ പ്രസിഡന്റ് പ്രദീപ്, സ്റ്റാഫ് സെക്രട്ടറി അജിത് കുമാർ , സ്കൂൾ ലീഡർ ബിജിൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.