തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ജനുവരി 26ന് സംഘടിപ്പിക്കുന്ന നവോത്ഥാന സദസിന് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യരക്ഷാധികാരിയാക്കി സ്വാഗതസംഘം രൂപീകരിച്ചു. മറ്റ് ഭാരവാഹികൾ: ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രോപ്പോലീത്ത, സ്വാമി ശുഭാംഗാനന്ദ (രക്ഷാധികാരികൾ), ഡോ.എ.നീല ലോഹിദാസൻ നാടാർ, കെ.പി.മുഹമ്മദ്,പി.എം.വിനോദ്, വണ്ടിത്തടം മധു, എസ്.വി.നമ്പൂതിരി (ഉപരക്ഷാധികാരികൾ ), കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ(ചെയർമാൻ), അജി എസ്.ആർ.എം(ജനറൽ കൺവീനർ), വിനിത വിജയൻ (ഓർഗനൈസിംഗ് കമ്മറ്റി കൺവീനർ), എ.അദ്ബുൾറഷീദ്, എ.ശശിധരൻ പിള്ള, ബി.സുഭാഷ് ബോസ്, സുരേഷ് കുന്നത്ത്, നെയ്യാറ്റിൻകര സത്യശീലൻ,കെ.എം.ദാസ്, വിദ്യാധരൻ കാണി,കെ.ഇ.രത്നരാജ്, പി.വി.ശ്രീലത(വൈസ് ചെയർമാൻമാർ ),ആലുവിള അജിത്ത്, ചൊവ്വര സുനിൽ, കെ.മുരുകേശൻപിള്ള, സന്തോഷ് യോഹന്നാൻ, വൈ.ലോറൻസ്,പെരുങ്കുഴി ശ്രീകുമാർ,എം.വി.റസൽ,ചിത്രാദേവി,അംബിക പൂജപ്പുര,കരിക്കകം സുരേഷ്,ലൈല മുഹമ്മദ് കുഞ്ഞു, സുനിൽകുമാർ (കൺവീനർമാർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |