തിരുവനന്തപുരം: വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്ടി)യുടെ ബിരുദദാനചടങ്ങ് 17ന് രാവിലെ 10ന് എൽ.പി.എസ്സി പേൾ ജൂബിലി ഓഡിറ്റോറിയത്തിൽ മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. ജി.മാധവൻ നായർ ഉദ്ഘാടനം ചെയ്യും.ചാൻസലർ ഡോ. ബി.എൻ.സുരേഷ് അദ്ധ്യക്ഷത വഹിക്കും.ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്.സോമനാഥ് മുഖ്യാതിഥിയായിരിക്കും.എൽ.പി.എസ്സി ഡയറക്ടർ ഡോ. വി.നാരായണൻ വിശിഷ്ടാതിഥിയാകും.വി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ്.ഉണ്ണികൃഷ്ണൻ നായർ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കും.271പേർക്ക് ബിരുദം നൽകും.112ബിടെക്കും 104എംടെക്കും,35 പി.എച്ച്.ഡിയും നൽകും.ഒന്നാം റാങ്ക് നേടിയവർക്ക് സ്വർണമെഡലുകളും അക്കാദമിക്,പാഠ്യപദ്ധതി,പാഠ്യേതര പ്രവർത്തനങ്ങളിലെ മികച്ച പ്രകടനത്തിന് എക്സലൻസ് സർട്ടിഫിക്കറ്റ് അവാർഡും ക്യാഷ് പ്രൈസും വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |