ആലപ്പുഴ: ഗവർണറുടെ ക്രിസ്മസ് ആഘോഷ ക്ഷണം നിരസിച്ച കേരളത്തിലെ കമ്മൂണിസ്റ്റ് നേതൃത്വം സംസ്ക്കാര ശൂന്യരാണെന്നും ,അവരുടെ മൂടുതാങ്ങികളായി പ്രതിപക്ഷം അധപ്പതിച്ചെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് എം.വി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ ,സംഘടനാ സെക്രട്ടറി സുരേഷ്,
സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ,ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ, പി.കെ.വാസുദേവൻ, കെ.ജി.കർത്ത, അഡ്വ.ബിനോയി, ജി.വിനോദ് കുമാർ, പൊന്നമ്മ സുരേന്ദ്രൻ, ശ്രീദേവി വിപിൻ, ജയശ്രീ അജയകുമാർ, കെ.സഞ്ജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |