ഖത്തറിന്റെ മണ്ണിൽ ലോകകിരീടം ഉയർത്തി അർജന്റീനിയൻ നായകൻ ലയണൽ മെസി തന്റെ ഇതിഹാസ കരിയർ അത്യുന്നതിയിൽ എത്തിക്കുമോയെന്ന ആകാംക്ഷയിലാണ് ലോകം. മെസിയുടെ ജീവിതയാത്രയിലൂടെ...
1
1987 ജൂൺ 24ന് അർജന്റീനയിലെ റൊസാരിയോ നഗരത്തിലാണ് മെസിയുടെ ജനനം. സ്റ്റീൽ ഫാക്ടറിയിലെ മാനേജരായിരുന്ന ജോർജിന്റെയും കാന്ത നിർമ്മാണശാലയിലെ തൊഴിലാളിയായിരുന്ന സീലിയയുടെയും നാലുമക്കളിൽ മൂന്നാമൻ. ലിയോ എന്നായിരുന്നു വിളിപേര്.
2
ചേട്ടന്മാർക്കൊപ്പം പന്തുതട്ടിത്തുടങ്ങിയ മെസി നാലാം വയസിൽത്തന്നെ പ്രാദേശിക ക്ളബ് ഗ്രാൻഡോലിയിൽ ചേർന്നു. പിതാവ് ജോർജായിരുന്നു അവിടുത്തെ കോച്ച്.ആറാം വയസിൽ മെസി കുറച്ചുകൂടി വലിയ ക്ളബ് നെവൽ ഓൾഡ് ബോയ്സിൽ ചേർന്നു. ആറുവർഷത്തോളം അവിടെ കളിച്ചു.
3
ലിയോയെ കുട്ടിക്കാലത്ത് ഫുട്ബാൾ കളിപ്പിക്കാൻ കൊണ്ടുപോയിരുന്നത് അമ്മൂമ്മയാണ്.അധികം െെവകാതെ അമ്മൂമ്മ മരിച്ചു. അതിന് ശേഷമാണ് മെസി
ഗോളടിച്ചശേഷം ആകാശത്തേക്ക് കൈ ഉയർത്തി അമ്മൂമ്മയ്ക്ക് സമർപ്പിക്കുവാൻ തുടങ്ങിയത്.
4
പത്താം വയസിൽ മെസിക്ക് വളർച്ചാ ഹോർമോണിന്റെ കുറവുണ്ടെന്ന് കണ്ടെത്തി. രോഗം ചികിത്സിക്കാൻ വലിയ തുക വേണമായിരുന്നു. രണ്ട് വർഷത്തെ ചികിത്സയ്ക്ക് മാത്രമേ പിതാവിന്റെ ഇൻഷ്വറൻസ് സഹായകരമായുള്ളൂ. നെവൽ ഒാൾഡ് ബോയ്സ് സഹായിക്കാമെന്ന് പറഞ്ഞെങ്കിലും പണം കിട്ടിയില്ല.പ്രമുഖ ബ് റിവർപ്ളേറ്റ് മെസിയെ എടുക്കാനുള്ള പ്ളാൻ രോഗാവസ്ഥ അറിഞ്ഞപ്പോൾ ഉപേക്ഷിച്ചു.
5
സ്പെയിനിലുള്ള ബന്ധുക്കൾ വഴി ബാഴ്സലോണ ഫുട്ബാൾ ബിന്റെ സെലക് ഷൻ ട്രയൽസിൽ പങ്കെടുക്കാൻ മെസിയുടെ പിതാവ് അനുവാദം വാങ്ങിയെടുത്തു. അങ്ങനെ 2000 സെപ്തംബറിൽ മെസിയും അച്ഛനും ട്രയൽസിൽ പങ്കെടുക്കാൻ ബാഴ്സയിലെത്തി.മെസിയുടെ കളി കണ്ട ബാഴ്സലോണ ഫസ്റ്റ് ടീം ഡയറക്ടർ ചാൾസ് റെക്സാഷ് ആവേശഭരിതനായി. അപ്പോൾത്തന്നെ ടീമിലെടുക്കാൻ അദ്ദേഹം തയ്യാറായിരുന്നു. എന്നാൽ14വയസിൽ താഴെയുള്ളവർക്ക് കരാർ നൽകാൻ നിയമമില്ലായിരുന്നു.
6
ക്ളബിന്റെ ബോർഡ് മെമ്പർമാരുമായി റെക്സാഷ് നടത്തിയ നിരന്തര ചർച്ചകൾ ഫലം കണ്ടു. മെസിയെയും കുടുംബത്തെയും സ്പെയ്നിലേക്ക് കൊണ്ടുവരാനും
ചികിത്സാച്ചെലവ് ഏറ്റെടുക്കാനും ബാഴ്സ സമ്മതിച്ചു. 2000 ഡിസംബർ 14ന് കൈയിൽക്കിട്ടിയ ഒരു കടലാസിലാണ് റെക്സാഷ് മെസിക്ക് ആദ്യ കരാർ ഒപ്പിട്ടു നൽകുന്നത്. അങ്ങനെ ബാഴ്സയുടെ ലാ മാസിയ അക്കാഡമിയിൽ മെസി പന്തുതട്ടിത്തുടങ്ങി
7
ബാഴ്സലോണയുടെ അക്കാഡമി ടീമിലും യൂത്ത് ടീമിലുമായി മെസി കഴിവുതെളിയിച്ചുകൊണ്ടേയിരുന്നു.
മുഖ്യ ടീം കോച്ച് ഫ്രാങ്ക് റൈക്കാഡിന്റെ ശ്രദ്ധയിൽപ്പെട്ടത് വഴിത്തിരിവായി.2003ൽ എഫ്.സി പോർട്ടോയ്ക്ക് എതിരെ
ഒരു സൗഹൃദ മത്സരത്തിൽ റൈക്കാഡ് മെസിയെ മുഖ്യ ടീമിലിറക്കി. സീനിയർ ടീമിനൊപ്പം പരിശീലനത്തിനും അവസരം നൽകി.
2005 മേയ് ഒന്നിന് ഷാക്തർ ഡോണെസ്കിനെതിരെ തന്റെ ആദ്യ ഗോളടിക്കാൻ മെസിക്ക് പാസ് നൽകിയത് റൊണാൾഡീഞ്ഞോയാണ്. ബാഴ്സയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്കോററാണ് മെസി.
8
2005ലെ ഫിഫ യൂത്ത് ലോക ചാമ്പ്യൻഷിപ്പിൽ അർജന്റീനയ്ക്ക് വേണ്ടി കളിക്കാനിറങ്ങിയ മെസി ഗോൾഡൻ ബാൾ,
ഗോൾഡൻ ഷൂവും സ്വന്തമാക്കി. അന്ന് മാതാപിതാക്കളോടൊപ്പമെടുത്ത മെസിയുടെ ചിത്രം ഇപ്പോഴും െെവറലാണ്. 2006
ലോകകപ്പിനുള്ള അർജന്റീന ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു മെസി. 2007ലെ കോപ്പ അമേരിക്ക ഫൈനലിലും കളിച്ചു. 2008 ഒളിമ്പിക്സിൽ
അർജന്റീന ഫുട്ബാൾ സ്വർണമെഡൽ നേടിയത് മെസിയുടെ ചിറകിലായിരുന്നു.
9
2010 ലോകകപ്പിൽ മെസിയാണ് അർജന്റീനയെ നയിച്ചത്. കോച്ച് സാക്ഷാൽ മറഡോണയും. എന്നാൽ
ക്വാർട്ടറിൽ തോറ്റ് മടങ്ങേണ്ടിവന്നത് നിരാശയായി. 2014 ലോകകപ്പിൽ അതിഗംഭീര ഫോമിലായിരുന്ന മെസിയുടെ മികവിൽ അർജന്റീന
ഫൈനലിലെത്തി. പക്ഷേ അവിടെ ജർമ്മനിക്ക് മുന്നിൽ വീണുപോയി.മെസി 2018 ലോകകപ്പിനെത്തിയെങ്കിലും പ്രീ ക്വാർട്ടറിൽ ഫ്രാൻസിന് മുന്നിൽ
വീണു. ലോകകപ്പിലെ 22 മത്സരങ്ങളിൽ നിന്ന് 11 ഗോൾ അടിച്ചിട്ടുണ്ട് മെസി
10
നാട്ടുകാരിയും ബാല്യകാല സഖിയുമായ അന്റൊണെല്ല റൊക്കൂസോയാണ് മെസിയുടെ ജീവിത സഖി. ജന്മനാടായ റൊസാരിയോയിൽ മെസിയുടെ കുട്ടിക്കാലത്തെ ഏറ്റവും അടുത്ത കൂട്ടുകാരനായ ലുകാസ് സ്കാഗ്ലിയയുടെ കസിനാണ് അന്റൊണെല്ല. 2008ലാണ് ഇരുവരും ആദ്യമായി ഒരു പൊതുവേദിയിൽ ഒരുമിച്ചു വന്നത്. മെസിക്കും അന്റൊണെല്ലയ്ക്കും മൂന്ന് ആൺമക്കളാണ്. 2012ൽ തിയാഗൊയും 2015ൽ മാതെയോയും 2018ൽ സിറോയും പിറന്നു.2017 ജൂൺ 30ന് തിയാഗോയെയും മാതെയോയേയും സാക്ഷി നിറുത്തി റൊസാരിയോയിലെ സിറ്റി സെന്റർ ഹോട്ടലിലാണ് ഇരുവരും വിവാഹിതരായത്.ബാഴ്സയിൽ മെസിക്കൊപ്പം കളിച്ച ഉറുഗ്വെ സൂപ്പർ താരം ലൂയിസ് സുവാരസിന്റെ ഭാര്യ സോഫിയക്കൊപ്പം ചെരുപ്പ് ബിസിനസ് ഉൾപ്പെടെയുള്ള സംരംഭങ്ങളിൽ അന്റൊണെല്ല പങ്കാളിയാണ്.
കോടീശ്വരൻ മെസി
നിലവിൽ പുറത്തുവരുന്ന കണക്കുകൾ
പ്രകാരം 620 മില്യൺ ഡോളറിന്റെ
(അയ്യായിരത്തി ഒരുന്നൂറ്റി ഇരുപത്തിയെട്ട് കോടി മുപ്പത്തിയൊന്ന് ലക്ഷത്തി എഴുപത്തി ആറായിരം രൂപ) ആസ്തിയുണ്ട് മെസിക്ക്
ഫിഫയുടെ മികച്ച കളിക്കാരനുള്ള പുരസ്കാരം 2009,2019
എന്നീ വർഷങ്ങളിൽ മെസിയെ തേടിയെത്തി.ഇതിന് പുറമേ
നിരവധി അവാർഡുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |