ബംഗളൂരു: ഗമക വിദ്വാൻ എച്ച്.ആർ. കേശവമൂർത്തി (89) അന്തരിച്ചു. ശിവമോഗ ജില്ലയിലെ അദ്ദേഹത്തിന്റെ വസതിയിൽ ബുധനാഴ്ചയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. പദ്മശ്രീ ജേതാവായ അദ്ദേഹത്തിന് നിരവധി ശിക്ഷ്യരുണ്ട്. ഗമക കലാകുടുംബത്തിൽ പിറന്ന അദ്ദേഹം പിതാവിൽ നിന്നാണ് ശിക്ഷണം നേടിയത്. ഭാര്യയും ഒരു മകളുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |