ന്യൂഡൽഹി: ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ കൊവിഡ് പടരുന്നതിനിടെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മാസ്ക്, കൈകഴുകൽ, സാനിറ്റൈസറിന്റെ ഉപയോഗം തുടങ്ങിയ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷത്തെ അവസാനത്തെ മൻ കി ബാത്താണ് ഇന്ന് നടന്നത്.
ഇപ്പോൾ ജനങ്ങൾ അവധി ആഘോഷത്തിലാണ്., ഉത്സവങ്ങൾ ആസ്വദിക്കൂ. എന്നാൽ ജാഗ്രത പുലർത്തണം., ലോകത്തിന്റെ പല രാജ്യങ്ങളിലും കൊറോണ വൈറസിന്റെ വ്യാപനം വർദ്ധിച്ചുവരികയാണ്. അതിനാൽ മാസ്ക്, കൈകഴുകൽ, തുടങ്ങിയ മുൻകരുതൽ നടപടികളിൽ നമ്മൾ കൂടുതൽ ജാഗ്രത പാലിക്കണം. ശ്രദ്ധിച്ചാൽ നമ്മളും സുരക്ഷിതരായിരിക്കും. ആഘോഷങ്ങൾക്ക് ഒരു തടസവുമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ജനങ്ങൾക്ക് ക്രിസ്മസ് പുതുവത്സരാശംസകളും പ്രധാനമന്ത്രി നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |