
ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണ പ്രശ്‌നം പരിഹരിക്കാൻ സുപ്രീംകോടതിയുടെ കൈയിൽ മാന്ത്രിക വടിയില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. പ്രശ്‌നത്തിന് പിന്നിൽ വിവിധ കാരണങ്ങളുണ്ട്. വിദഗ്ദ്ധർക്കും ശാസ്ത്രജ്ഞർക്കും മാത്രമേ പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാനാകു. ജുഡിഷ്യൽ സ്ഥാപനങ്ങൾക്ക് പരിമിതികളുണ്ട്. പ്രശ്‌നം തത്ക്ഷണം പരിഹരിക്കാൻ തക്ക ഉത്തരവുകൾ പുറപ്പെടുവിക്കാനാകില്ല. സർക്കാർ എന്തു നടപടി സ്വീകരിക്കുന്നുവെന്നത് നോക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. വിഷയത്തിൽ ഡിസംബർ 1ന് വീണ്ടും വാദം കേൾക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |