പുനലൂർ: എസ്റ്റേറ്റ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴ്ചയിൽ മറിഞ്ഞ് ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചാലിയക്കര സ്വദേശി ചന്ദ്രമോഹനനാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് 3ന് പുനലൂർ-ചാലിയക്കര റോഡിലെ ചാലിയക്കര കമ്പിപ്പാലത്തിന് സമീപത്തെ റബർ എസ്റ്റേറ്റിലെ താഴ്ചയിലാണ് കാർ മറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |