തിരുവനന്തപുരം: പ്രവാസ ലോകത്തെ പ്രവർത്തന മികവിനും സാമൂഹിക മേഖലയിലെ പ്രവർത്തനവും കണക്കിലെടുത്ത് നൽകുന്ന
കർമ്മശ്രേഷ്ഠ 2022 പുരസ്കാരത്തിന് ശ്യാം പി. പ്രഭു അർഹനായി. പതിനഞ്ച് വർഷമായി ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ആസ്ഥാനങ്ങളുള്ള ഓറിയോൺ ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ സ്ഥാപകനും മനേജിംഗ് ഡയറക്ടറുമാണ്. നിയമത്തിൽ ബിരുദാനന്തര ബിരുദവും ഓണററി ഡോക്ടറേറ്റും ഉള്ള ശ്യാം പി. പ്രഭു തൊടുപുഴ സ്വദേശിയാണ്.
പ്രവാസിദിനമായ ജനുവരി 11ന് പ്രവാസിഭാരതി ന്യൂസ് ബുള്ളറ്റിനും എൻ.ആർ.ഐ കൗൺസിൽ ഒഫ് ഇന്ത്യയും തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ഡോ. രാജീവ് ചന്ദ്രശേഖർ പുരസ്കാരം സമ്മാനിക്കും.
യു.എ.ഇയിൽ സംരംഭകർക്ക് വഴികാട്ടിയായി പ്രവർത്തിക്കുന്ന ഓറിയോൺ ബിസിനസ് കൺസൾട്ടൻസി ഗ്രൂപ്പിന് സുതാര്യവും കൃത്യവുമായ സേവനത്തിന് അനേകം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2018ൽ ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് കൺസൾട്ടൻസി ബ്രാൻഡായി ഏഷ്യാ വൺ ലിമിറ്റഡ് തിരഞ്ഞെടുത്തത് ഓറിയോൺ ബിസിനസ് കൺസൾട്ടന്റ്സിനെയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |