കൊൽക്കത്ത : സാൾട്ട്ലേക്ക് സ്റ്റഡിയത്തിൽ നടന്ന 35-ാമത് ദേശീയ ജൂനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പെൺകുട്ടികൾ ചാമ്പ്യന്മാരായി. ഫൈനലിൽ കർണാടകയെ എക്സ്ട്രാ ടൈമിൽ പരാജയപ്പെടുത്തിയാണ് കേരളം ചാമ്പ്യന്മാരായത്. സ്കോർ 27-23. ചരിത്രത്തിലാദ്യമായാണ് കേരളം നെറ്റ്ബാളിൽ ജൂനിയർ ചാമ്പ്യൻഷിപ്പ് നേടുന്നത്. അഖിൽ.ജിയാണ് പരിശീലകൻ. ടീം മാനേജർ സാബിറ.ജേതാക്കളെ കേരള നെറ്റ്ബാൾ അസോസിയേഷൻ സെക്രട്ടറി എസ്.നജ്മുദ്ദീൻ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |