SignIn
Kerala Kaumudi Online
Wednesday, 04 September 2024 11.36 AM IST

ഗുരുവായൂരപ്പന്റെ ആസ്‌തി വിവരം പുറത്ത്; സ്വന്തമായി 1737 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും 271 ഏക്കറും

Increase Font Size Decrease Font Size Print Page

gurvayoor

കൊച്ചി: ഗുരുവായൂരപ്പന്റെ ആസ്‌തി സംബന്ധിച്ച കണക്കുകൾ പുറത്ത്. വിവിധ ബാങ്കുകളിലായുള്ള ഗുരുവായൂരപ്പന്റെ നിക്ഷേപം 1737.04 കോടി രൂപയാണ്. സ്വന്തമായി 271.05 ഏക്കർ സ്ഥലവുമുണ്ട്. ദേവസ്വത്തിന്റെ ആസ്‌തി ആരാഞ്ഞ് എറണാകുളത്തെ പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം കെ ഹരിദാസ് നൽകിയ വിവരാവകാശ അപേക്ഷയുടെ മറുപടിയായാണ് സ്വത്തുവിവരം ഗുരുവായൂർ ദേവസ്വം വെളിപ്പെടുത്തിയത്.

അതേസമയം, രത്നം, സ്വർണം, വെള്ളി എന്നിവയുടെ മൂല്യം എത്രയെന്നത് പുറത്തുവിട്ടിട്ടില്ല. സുരക്ഷാകാരണങ്ങളാലാണ് വെളിപ്പെടുത്താത്തതെന്ന് ഗുരുവായൂർ ദേവസ്വം കോടതിയിൽ വ്യക്തമാക്കി. ഇതിനെതിരെ എം കെ ഹരിദാസ് അപ്പീൽ നൽകി.

അതിനിടെ 2018- 19 കാലത്തെ വെള്ളപ്പൊക്ക ദുരന്തത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഗുരുവായൂർ ദേവസ്വം നൽകിയ പത്തുകോടി രൂപ തിരികെ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ഇതുവരെ പാലിക്കപ്പെട്ടില്ലെന്ന് ദേവസ്വം അറിയിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർ നൽകുന്ന പണം അവരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി മാത്രമേ വിനിയോഗിക്കാവൂ എന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതി ഫുൾബെഞ്ച് ഉത്തരവിട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TEMPLE, TEMPLE, WEALTH, DETAILS, GURUVAYOOR, RTI, DEWASOM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.