കോട്ടയം . കോട്ടയം സെൻടീനിയൽ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ഇറഞ്ഞാൽ റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ സഹകരണത്തോടെ കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെയും തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ കണ്ണ് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് കഞ്ഞിക്കുഴി ഓറെസ്റ്റ് ഭവനിൽ നടന്നു. കളക്ടർ പി കെ ജയശ്രീ ഉദ്ഘാടനം നിർവഹിച്ചു. എൻ വി പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ വെങ്കിടാചലം മുഖ്യപ്രഭാഷണം നടത്തി. ജോയി സഖറിയ, ജോസ് മാണി, വി എം പൗലോസ്, സണ്ണി തോമസ്, സിസ്റ്റർ കാതറീൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |