അമ്പലപ്പുഴ: ഹെൽത്തി ഏജിംഗ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായി ആരോഗ്യ ബോധവത്കരണവും വിദഗ്ദ്ധ വൈദ്യ പരിശോധനയും നടത്തും. ടി.ഡി ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നു രാവിലെ രാവിലെ 8 മുതൽ 2 വരെയാണ് പരിശോധന. പ്രമേഹരോഗികളുടെ പാദ പരിശോധന, അസ്ഥി സാന്ദ്രത പരിശോധന, യൂറിക് ആസിഡ്, ഷുഗർ, കൊളസ്ട്രോൾ, തൈറോയ്ഡ് പരിശോധനകളാണ് നടത്തുന്നത്. വൈശാലി എസ്.നായരുടെ നേതൃത്വത്തിൽ കൗൺസിലിംഗ്, ആരോഗ്യ സെമിനാർ എന്നിവ ഉണ്ടാവും. ചലച്ചിത്ര സംവിധായകൻ ഫാസിൽ ഉദ്ഘാടനം നിർവഹിക്കും. ഫോൺ: 94465666149
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |