ചേർത്തല: ഐ.എ.എസ്, ഐ.പി.എസ് കേഡറിലെ ഉദ്യോഗസ്ഥർക്ക് മാത്രമായി ക്ഷാമബത്ത അനുവദിച്ചത് സാധാരണ ജീവനക്കാരോട് സർക്കാർ കാട്ടിയ വഞ്ചയാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.പി.ബോബിൻ പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ ചേർത്തല ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് പി.ആർ. ജോസ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ.എസ്.സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ഇല്ലത്ത് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ലാ ചെയർമാൻ പി. വേണു, കെ. ഭരതൻ, ജിജിമോൻ പൂത്തുറ, പി.ലാലു, കെ.ടി.സാരഥി, എം.അഭയകുമാർ, അഞ്ജു ജഗദീഷ്,
ബി.സേതുറാം, സിജു ബെക്കർ, പ്രേംജിത്ത്ലാൽ, എം.കെ.രാജേഷ് കുമാർ, സി.സജിമോൻ, ടി.എസ്. രജീഷ്, പി.ടി.അജിത്ത്, ടി.എസ്.പ്രശാന്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.ആർ. ജോസ് എബ്രഹാം (പ്രസിഡന്റ്), ബി.സേതുറാം (സെക്രട്ടറി), പ്രേംജിത്ത്ലാൽ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |