SignIn
Kerala Kaumudi Online
Thursday, 25 April 2024 12.03 PM IST

ധനലക്ഷ്‌മി ബാങ്കിന്റെ മൊത്തം ബിസിനസ് ₹22,172 കോടി

dlb

തൃശൂർ: ധനലക്ഷ്‌മി ബാങ്കിന്റെ മൊത്തം ബിസിനസ് നടപ്പുവർഷം ഡിസംബർ 31 പ്രകാരം 12.82 ശതമാനം വർദ്ധിച്ച് 22,172 കോടി രൂപയിലെത്തി. മുൻവർഷത്തെ സമാനകാലത്ത് 19,653 കോടി രൂപയായിരുന്നു. മൊത്തം നിക്ഷേപം 6.78 ശതമാനം ഉയർന്ന് 12,922 കോടി രൂപയായി.

കറന്റ്-സേവിംഗ്സ് നിക്ഷേപങ്ങൾ 5.19 ശതമാനം ഉയർന്നു. മൊത്തം നിക്ഷേപത്തിൽ 32.63 ശതമാനവും കറന്റ്-സേവിംഗ്‌സ് നിക്ഷേപങ്ങളാണ്. മൊത്തം വായ്‌പകൾ 7,552 കോടി രൂപയിൽ നിന്ന് 22.48 ശതമാനം ഉയർന്ന് 9,250 കോടി രൂപയായി.

സ്വർണവായ്പകൾ 1,694 കോടി രൂപയിൽ നിന്ന് 2,084 കോടി രൂപയിലെത്തി; വർദ്ധന 23.02 ശതമാനം. വായ്‌പാ നിക്ഷേപ അനുപാതം 62.40 ശതമാനത്തിൽ നിന്ന് മെച്ചപ്പെട്ട് 71.58 ശതമാനമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DHANLAXMI BANK, NET PROFIT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.