ചങ്ങനാശേരി . മാടപ്പള്ളി പഞ്ചായത്തിലെ മാമ്മൂട് വെളിയം ചേന്നമറ്റം തോടിന്റെ സംരക്ഷണഭിത്തി പുനർനിർമ്മിച്ചു. ജോബ് മൈക്കിൾ എം എൽ എ ഉ്ദഘാടനം ചെയ്തു. മഴക്കാലത്ത് നീരൊഴുക്ക് കൂടുമ്പോൾ തോട് നിറഞ്ഞുകവിയുകയും മുൻപുണ്ടായിരുന്ന സംരക്ഷണഭിത്തി ശക്തിയായ വെള്ളമൊഴുക്കിനെ തുടർന്ന് തകരുകയും ചെയ്തിരുന്നു. മൈനർ ഇറിഗേഷൻ ഫണ്ടിൽ നിന്ന് 6 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുജാത സാബു, രാജു പൂമറ്റം, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ വിജയമ്മ തങ്കപ്പൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |