തട്ടയിൽ: താമരവേലിൽ കുടുംബയോഗത്തിന്റെ വാർഷികവും കുടുംബസംഗമവും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കോന്നിയൂർ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പ്രസി ഡന്റ് എ.എൻ. വാസുദേവകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കെ. ശ്രീധരകുറുപ്പ്, വി. രമേശ്കുമാർ, കെ. രഘുനാഥൻ നായർ, പ്രൊഫ. കെ.വി. രാജേന്ദ്രകുമാർ, ഡോ.അനിൽകുമാർ, ബി. മുകുന്ദൻ, കെ. മാധവൻപിള്ള, കെ. ജ്യോതികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എൻഡോ വ്‌മെന്റുകളുടെ വിതരണം കുടുംബയോഗം രക്ഷാധികാരി ശ്രീധരക്കുറുപ്പും, ഉന്നതവിജയം നേടിയവിദ്യാർത്ഥികളെ ആദരിക്കൽ ബി. രമേശ്കുമാറും, സമ്മാനങ്ങളുടെ വിതരണം കെ.എം. മോഹനകുറുപ്പും നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |