കോട്ടയം . അപകടം പതിയിരിക്കുന്ന കാരികാട് വാച്ച് ടവർ നിർമ്മാണം പാതിവഴിയിൽ നിലച്ചു. ഈരാറ്റുപേട്ട വാഗമൺ സംസ്ഥാന പാതയ്ക്ക് സമീപത്താണ് ടവർ സ്ഥിതി ചെയ്യുന്നത്. 2014 ലാണ് 70 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് നിലകളിലായി ടവർ നിർമ്മാണം ആരംഭിച്ചത്. രണ്ടാം നിലയിൽ ചുറ്റുമതിലും സംരക്ഷണവേലിയും നിർമ്മിക്കാത്തതാണ് അപകടം സാഹചര്യം സൃഷ്ടിക്കുന്നത്. നിർമ്മാണപ്രവർത്തനത്തിനായി തുറന്നിട്ടിരിക്കുന്ന ടവറിന്റെ മുകളിലത്തെ നിലയിൽ ഫോട്ടോയെടുക്കാൻ സഞ്ചാരികൾ കയറുന്നത് പതിവാണ്. കെട്ടിടത്തിന് ഷട്ടർ ഉണ്ടെകിലും തുറന്നിട്ടിരിക്കുന്നതും അപകടത്തിന് ഇടയാക്കുന്നു. വാഗമണ്ണിന് ഇവിടെ നിന്ന് മൂന്ന് കിലോമീറ്ററാണ് ദൂരം. സമുദ്രനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാരികാട് ടോപ്പിൽ നിന്നാൽ പ്രകൃതിയുടെ ദൃശ്യ മനോഹാരിത ആസ്വദിക്കാൻ സാധിക്കും. സഞ്ചാരികൾ സെൽഫി എടുക്കുന്നതും പതിവാണ്. ടവർ നിർമ്മാണം പൂർത്തിയാക്കുകയും സുരക്ഷാവേലിയും സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |