വൈക്കം . വേലിയേറ്റം മൂലം തീരദേശ മേഖലയിൽ ഓരുവെള്ളം തടയുന്നതിന് സ്ഥിരംസംവിധാനം ഉണ്ടാക്കണമെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ചെമ്പ്, മറവൻതുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളുടെയും വൈക്കം മുനിസിപ്പാലിറ്റിയുടെ തീരദേശമേഖലയിലുള്ള ഹിന്ദു പിന്നാക്കവിഭാഗങ്ങൾ 12 മാസവും പ്രളയ ദുരിതം അനുഭവിക്കുന്നവരാണ്. യോഗത്തിൽ താലൂക്ക് പ്രസിഡന്റ് എസ് അപ്പു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ആർ സുനേഷ് കാട്ടാപാക്ക് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി എസ് നാരായണൻകുട്ടി, സംഘടനാ സെക്രട്ടറി പി എസ് സജു, ജില്ലാ ട്രഷറർ ക്യാപ്റ്റൻ പി എൻ വിക്രമൻ, എസ് വിജേഷ്, കെ ഡി ബിനോയ്, ആർ സത്യൻ, രതീഷ് ബ്രഹ്മമംഗലം, എസ് ചന്ദ്രശേഖരൻ, കെ ഷാജി, കെ ഭുവനേശ്വരൻ, ഗോപാലകൃഷ്ണൻ എടവട്ടം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |