ചങ്ങനാശേരി . വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ചങ്ങനാശേരി ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിന് പുതിയ മുഖം വരുന്നു. ഇതിന്റെ ഭാഗമായി 50 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം പൊളിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കും. ജോബ് മൈക്കിൾ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 5 കോടി 15 ലക്ഷം രൂപയാണ് ബസ് ടെർമിനൽ നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ഏജൻസിയായ എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. പഴയ കെട്ടിടം പൊളിക്കുമ്പോൾ യാത്രക്കാർക്കായുള്ള താത്ക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രവും ഓഫീസ് റൂമുകളും മാസങ്ങൾക്ക് മുൻപ് തയ്യാറാക്കിയിരുന്നു. ഗതാഗതക്കുരുക്കും പൊതുജനങ്ങൾക്കും തടസ്സമാകാതെയാണ് പൊളിക്കൽ നടപടികളെന്ന് കരാറുകാരൻ അറിയിച്ചു.
18000 ചതുരശ്രയടിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ദീർഘദൂര ബസുകൾക്കും ഹ്രസ്വദൂര ബസുകൾക്കും പ്രത്യേകം പാർക്കിംഗ് ഏരിയ ഉൾപ്പെടുത്തും. നഗരത്തിലെ പാർക്കിംഗ് പ്രശ്‌നത്തിന് പരിഹാരമായി എം സി റോഡിനോട് ചേർന്ന് സ്വകാര്യ വാഹന പാർക്കിംഗ് സൗകര്യവും വിഭാവനം ചെയ്തിട്ടുണ്ട്. ഹൈടെക് മൾട്ടിലെവൽ പാർക്കിംഗ് സിസ്റ്റം കൂടി രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്താൻ സ്ഥലം നീക്കിവച്ചിട്ടുണ്ട്.
ബസ് ടെർമിനലിൽ.
സ്റ്റേഷൻ മാസ്റ്റർ റൂം.
കൺട്രോൾ ഇൻസ്‌പെക്ടർറൂം.
പൊലീസ് എയ്ഡ് പോസ്റ്റ്.
ഫസ്റ്റ് എയ്ഡ് റൂം.
ടോയ്‌ലെറ്റ്, വിശ്രമമുറി.
റിസർവേഷൻ ഓഫീസ്.
എൻക്വയറി ഓഫീസ്.
കഫ്ടീരിയ, ക്ലോക്ക് റൂം.
ടേക്ക് എ ബ്രേക്ക്
ജോബ് മൈക്കിൾ എം എൽ എയുടെ വാക്കുകൾ.
പുതിയ കെ എസ് ആർ ടി സി ബസ് ടെർമിനൽ യാഥാർത്ഥ്യമാകുന്നതോടെ ചങ്ങനാശേരിക്കാരുടെ ചിരകാല അഭിലാഷമാണ് പൂവണിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |