കൊച്ചി: കളമശേരിയിലെ സന്നദ്ധ സേവന സംഘടനയായ എ.എസ്.എ കേരളയുടെ നിപ്പോൺ കേരളാ സെന്ററിൽ ഈമാസം 9ന് ഓൺലൈൻ ജപ്പാൻ ഭാഷാ ക്ലാസുകൾ ആരംഭിക്കുന്നു. തിങ്കളാഴ്ചകളിലും ബുധനാഴ്ചകളിലും വൈകിട്ട് 6 മുതൽ 8 വരെയാണ് ബേസിക് കോഴ്‌സിന്റെ ക്ലാസുകൾ. ഇന്റർ മീഡിയറ്റ് കോഴ്‌സിന്റെ ക്ലാസുകൾ ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലുമായിരിക്കും. 5 മാസത്തെ കാലയളവിൽ 100 മണിക്കൂർ കോഴ്‌സാണ് നടത്തുന്നത്. പങ്കെടുക്കാൻ പ്രായപരിധിയില്ല. സംഭാഷണം, എഴുത്ത്, വായന എന്നിവയിൽ പരിശീലനം നൽകും. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ഫീസിളവ് ലഭിക്കും. രജിസ്‌ട്രേഷന് ഇ മെയിൽ: asanipponkerala@gmail.com. ഫോൺ : 75580 81097
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |