കൊച്ചി: സ്റ്റഡി ടൂറിന്റെ ഭാഗമായി ബിനാലെയിലെ കാഴ്ചകൾ കാണാനെത്തിയ ഗുജറാത്തിലെ ആർക്കിടെക്ചർ ബിരുദ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പെരുത്ത സന്തോഷം. ഓരോരുത്തരുടെയും കാഴ്ചപ്പാടിൽ ബിനാലെ കണ്ട് മടങ്ങുമ്പോൾ മാറ്റമുണ്ടാകുമെന്നും അവതരണത്തിന് അവലംബമാക്കുന്ന സങ്കേതങ്ങളുടെയും മാദ്ധ്യമങ്ങളുടെയും സാമാന്യതയും അസാമാന്യതയും പഴമയും നവീനതയും അമ്പരപ്പിച്ചതായും അദ്ധ്യാപകർ പറഞ്ഞു. വായിച്ചും കണ്ടും മാത്രമറിഞ്ഞ ബിനാലെയും ഉൾപ്പെടുത്തിയാണ് ഫീൽഡ് സ്റ്റഡി ആസൂത്രണം ചെയ്തതെന്നും അദ്ധ്യാപകർ പറഞ്ഞു.
അഹമ്മദാബാദ് നിർമ്മ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗിലെ 51 അംഗ വിദ്യാർത്ഥി സംഘമാണ് ബിനാലെ കാണാനെത്തിയത്. അദ്ധ്യാപികമാരായ അപർണ, പ്രാച്ചി പട്ടേൽ എന്നിവരും ഒപ്പമുണ്ട്.
കലാസൃഷ്ടിയെന്നാൽ അൽപ്പം മാറിനിന്ന് ആസ്വദിക്കേണ്ടതാണെന്ന പൊതുധാരണയെ കീഴ്‌മേൽ മറിക്കുന്നതാണ് ബിനാലെയിലെ പ്രതിഷ്ഠാപന (ഇൻസ്റ്റലേഷൻ)ങ്ങളും മറ്റു അവതരണങ്ങളുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കാഴ്ചയും കേൾവിയും മാത്രമല്ല, ഗന്ധം ഉൾപ്പെടെ അനുഭവിപ്പിച്ച് സമകാലീന കലാസൃഷ്ടികൾ ആസ്വാദകരെ വിസ്മയിപ്പിക്കുന്നതായി അവർ പറഞ്ഞു.
കണ്ട് മടങ്ങുമ്പോൾ ഓരോരുത്തരുടെയും കാഴ്ചപ്പാടിൽ മാറ്റമുണ്ടാകും. അവതരണത്തിന് അവലംബമാക്കുന്ന സങ്കേതങ്ങളുടെയും മാദ്ധ്യമങ്ങളുടെയും സാമാന്യതയും അസാമാന്യതയും പഴമയും നവീനതയും അമ്പരപ്പിച്ചതായി അവർ പറഞ്ഞു.
''പുതിയൊരു അനുഭവമാണ് ബിനാലെ. ബിനാലെ കാണാനായത് ഭാഗ്യമായി കരുതുന്നു.""
മാധുരി സാഹി, വിദ്യാർത്ഥിനി
''വൈവിദ്ധ്യമാർന്ന കലമയുടെ ആഘോഷം തന്നെയാണ് ബിനാലെ. പല സൃഷ്ടികളും നിരീക്ഷിച്ച കുട്ടികൾ അത്ഭുതത്തോടെയാണ് പ്രതികരിച്ചത്.""
അപർണ, അദ്ധ്യാപിക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |