കോട്ടയം . കേരള പബ്ലിക് സർവീസ് കമ്മിഷൻ കോട്ടയം ജില്ലാ ഓഫീസിൽ നിർമ്മിച്ച ഓൺലൈൻ പരീക്ഷാകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം ചെയർമാൻ ഡോ.എം. ആർ. ബൈജു നിർവഹിച്ചു. ഇന്ത്യയിലെ മറ്റു പബ്ലിക് സർവീസ് കമ്മിഷനുകൾ കേരള പി എസ് സിയെ മികച്ച മാതൃകയായാണ് കാണുന്നതെന്നും ഇതിനുദാഹരണമാണ് ഓൺലൈൻ പരീക്ഷകളെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനുള്ളിൽ പുതിയ പരീക്ഷാകേന്ദ്രത്തിൽ ആദ്യ ഓൺലൈൻ പരീക്ഷ നടത്തും. കമ്മിഷൻ അംഗം ഡോ. കെ. പി. സജിലാൽ അദ്ധ്യക്ഷത വഹിച്ചു. സി. സുരേശൻ, ബോണി കുര്യാക്കോസ്, സാജു ജോർജ്ജ്, ജില്ലാ ഓഫീസർ കെ.ആർ. മനോജ് കുമാർ പിള്ള, പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എൻജിനിയർ മായാ കെ. നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |