മുടപുരം : ഇന്ത്യൻ ഭരണഘടനയെ അപമാനിച്ച് രാജിവച്ചു പോയ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയതിൽ പ്രതിഷേധിച്ച് കൂന്തള്ളൂർ,കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുളിമൂട് ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തി. പിണറായി വിജയന്റെയും സജി ചെറിയാന്റെയും കോലം കത്തിച്ചു. കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു കിഴുവിലം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു. കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കിഴുവിലം രാധാകൃഷ്ണൻ,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനോയ്.എസ്.ചന്ദ്രൻ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ അദ്ധ്യക്ഷൻ എസ്.സിദ്ദിക്,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയന്തികൃഷ്ണ,കിഴുവിലം ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് അനന്തകൃഷ്ണൻ നായർ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ കിഴുവിലം,ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രേഖ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സെലീന,ജയചന്ദ്രൻ നായർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ, നിസാർ,സുദേവൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |