പത്തനംതിട്ട : ജില്ലാകഥകളി ക്ലബിന്റെ നേതൃത്വത്തിൽ അയിരൂർ കഥകളി ഗ്രാമത്തിൽ നടക്കുന്ന കഥകളിമേളയ്ക്ക് 9ന് തിരിതെളിയും. രാവിലെ 10.30ന് അയിരൂർ ചെറുകോൽപ്പുഴ പമ്പാ മണൽപ്പുറത്തു മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. 2022 ലെ ക്ലബ്ബിന്റെ നാട്യഭാരതി അവാർഡ് കഥകളി മദ്ദള വാദകൻ കലാമണ്ഡലം ശങ്കരവാര്യർക്കും പ്രൊഫ. എസ്.ഗുപ്തൻ നായർ അവാർഡ് കവിയും ഗാനരചയിതാവുമായ കെ.ജയകുമാറിനും നൽകും. കഥകളിയുടെ സമഗ്ര സംഭാവനയ്ക്കുള്ള കേരള കലാമണ്ഡലത്തിന്റെ എം.കെ.കെ.നായർ പുരസ്‌കാരം ലഭിച്ച ജില്ലാ കഥകളി ക്ലബ്ബ് സെക്രട്ടറി വി.ആർ.വിമൽരാജിനെ ആദരിക്കും. 11ന് കഥകളി ആസ്വാദന കളരി. 6.30ന് കഥകളി അവതരിപ്പിക്കും. 10ന് രാവിലെ 10.30ന് നടക്കുന്ന കഥകളി ആസ്വാദനകളരി നിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. 11ന് രാവിലെ 10.30ന് നടക്കുന്ന മോഹിനിയാട്ടം സോദാഹരണക്ലാസ് കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 11.30 മുതൽ കലാമണ്ഡലം സിന്ധുവും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം ഡമോൺസ്‌ട്രേഷൻ. വൈകിട്ട് 5.30ന് സന്ധ്യാകേളി. 5.30 മുതൽ ദേവയാനീ സ്വയംവരം കഥകളി .
12ന് രാവിലെ 10.30ന് കലാമണ്ഡലം സിന്ധുവും സംഘവും നങ്ങ്യാർകൂത്ത് അവതരിപ്പിക്കും. 13ന് രാവിലെ 10.30ന് നടക്കുന്ന കഥകളി ആസ്വാദന കളരി ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ 10 മുതൽ ക്ലാസ്സിക്കൽ കലാമത്സരങ്ങൾ ചലച്ചിത സംവിധായകൻ കവിയൂർ ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് ജില്ലാ കഥകളി ക്ലബ്ബിന്റെ അയിരൂർ സദാശിവൻ പുരസ്‌കാരം കഥകളി സംഗീതജ്ഞൻ അത്തിപ്പറ്റ രവിക്ക് നൽകും.
15ന് രാവിലെ 10ന് കഥകളി ക്വിസ് മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് കഥകളി ചൊല്ലിയാട്ടം. 5.30ന് കഥകളിമേള സമാപന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലാ കഥകളി ക്ലബ്ബിന്റെ കഥകളി സാഹിത്യത്തിനുള്ള അയിരൂർ രാമൻപിള്ള പുരസ്‌കാരം കലാനിരൂപകൻ ഡോ.ടി.എസ്.മാധവൻ കുട്ടിക്ക് നൽകി ആദരിക്കും. 6.30 മുതൽ നിഴൽക്കുത്ത് കഥകളി. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് വി.എൻ. ഉണ്ണി, ട്രഷറാർ സഖറിയ മാത്യു, വർക്കിംഗ് പ്രസിഡന്റ് ടി.ആർ.ഹരികൃഷ്ണൻ, മീഡിയ കൺവീനർ ദിലീപ് അയിരൂർ, സെക്രട്ടറി വി.ആർ.വിമൽ രാജ് എന്നിവർ പെങ്കടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |